ഉപ്പള. ഉപ്പളയിലെ സ്വകാര്യ ബാങ്ക് എടിഎമിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവര്‍ന്ന സംഘത്തെ പൊലിസ് തിരിച്ചറിഞ്ഞതായി സൂചന.
എ.ടി.എം കൗണ്ടറുകളില്‍ മുമ്പും കവര്‍ച്ച നടത്തിയ സംഘമാണ് ഉപ്പളയിലെ കവര്‍ച്ചക്ക് പിന്നില്ലെന്നാണ് പൊലിസിന് ലഭിച്ച വിവരം.
പ്രതികളെ കണ്ടെത്താനായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു.
മാർച്ച് 27ന് ഉച്ചയ്ക്കാണ് എ.ടി.എം കൗണ്ടറിന് സമീപം നിര്‍ത്തിയിട്ട വാനിന്റെ ഗ്ലാസ് തകര്‍ത്ത് മൂന്നംഗ സംഘം പണം കവര്‍ന്നത്.
ഉപ്പളയിലെയും പരിസരത്തെയും 300ല്‍ പരം സി.സി.ടി.വി ദൃശ്യങ്ങള്‍ മഞ്ചേശ്വരം പൊലിസ് പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്. തമിഴ്‌നാട് തൃഷ്ണപള്ളി സ്വദേശികളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് വ്യക്തമായത്. സംഘം നേരത്തെ കര്‍ണാടകയില്‍ എ.ടി.എം കൗണ്ടറുകളില്‍ കവര്‍ച്ച നടത്തിയവരാണെന്നും തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ താമസിക്കുന്നവരെന്നുമാണ് പൊലിസിന് ലഭിച്ച വിവരം.

