ഒമാൻ.ഗൾഫിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ.
ഇതോടെ റമദാൻ 30 പൂർത്തിയാക്കി.
ഒമാനിൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നാളെയാണ് പ്രഖ്യാപനം. ഒമാനിൽ റമദാൻ 29 ദിനം പൂർത്തിയാവുക ചെവ്വാഴ്ചയാണ്. അതിനാൽ മാസപ്പിറവി നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ നാളെയാകും ഒമാനിലെ പ്രഖ്യാപനം. മക്കയിലും മദീനയിലും ഉൾപ്പെടെ സൗദിയിലുടനീളം പെരുന്നാൾ നമസ്കാരവും ഈദ്ഗാഹുകളുമുണ്ടാകും.

