കുമ്പള.പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരള, കാസർകോട്, കുമ്പള ബി.ആർ.സിയിൽ ഭിന്നശേഷി കുട്ടികളുടെ വീട്ടിൽ വേനൽക്കാല ചങ്ങാതിക്കൂട്ടവും ഗൃഹസന്ദർശനവും നടന്നു.
ദേലംപാടി പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് അടൂരിലെ ഒൻപതാം തരം വിദ്യാർഥി ജംഷീൽ അഹമ്മദിന്റെ വീട് സന്ദർശിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. അതോടൊപ്പം 2023-24 ബി.ആർ.സി തല മെഡിക്കൽ ക്യാംപിന്റെ ഭാഗമായി ലഭിച്ച ഇലക്ട്രിക്കൽ വീൽചെയർ കുട്ടിക്ക് കൈമാറി.ജില്ലാ പ്രോഗ്രാം ഓഫീസർ നാരായണ.ഡി, കുമ്പള ബി.പി.സിജയറാം.ജെ, ജി.എച്ച്.എസ്.എസ് അടൂർ പ്രധാനധ്യാപിക മഞ്ജുള കുമാരി, അധ്യാപകർ കലീൽ, ലത്തീഫ്, സി.ആർ.സി.സി സമിത, സ്പെഷ്യൽ എജ്യുക്കേറ്റർസ് ഗിരീശൻ, രമ്യശ്രീ, അനിത സംസാരിച്ചു.

