കുമ്പള.മുസ് ലിം ലീഗിൻ്റെ ചരിത്രത്തിലുംവർത്തമാനത്തിലും അതിൻ്റെ പ്രധാന ലക്ഷ്യം ജീവകാരുണ്യ പ്രവർത്തനങ്ങളാണെന്നും, ഇത്തരത്തിൽ മുസ് ലിം ലീഗ് നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നും എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.
മുസ് ലിം ലീഗ് കക്കളം കുന്ന് വാർഡ് കമ്മിറ്റിക്ക് കീഴിൽ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റമദാൻ റിലീഫും റമദാൻ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാർഡ് മുസ് ലിം ലീഗ് പ്രസിഡൻ്റ് അബ്ദുൽ റഹിമാൻ ബത്തേരി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അബ്ദുൽ റഹിമാൻ റെഡോ സ്വാഗതം പറഞ്ഞു. ഹാഫിള് റാഷിദ് സ്വാലിഹ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.ടി.ടി. യൂനുസ് വൈസ് നിസാമി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി.മുസ് ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എ.കെ ആരിഫ്, കാസർകോട് ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് ജന.സെക്രട്ടറി യൂസുഫ് ഉളുവാർ, കെ.വി യൂസുഫ്, ബി.എ റഹ്മാൻ ആരിക്കാടി, എ. അബ്ദുല്ല ബന്നങ്കുളം, ബി.എം അബ്ദുല്ല പട്ട, അബ്ബാസ് മടിക്കേരി, അബ്ബാദുല്ല ബാപ്പുക്കുട്ടി ഹാജി, സി.എം അബ്ദുല്ല മൂല, മൂസ ദി ഡ്മ സംസാരിച്ചു.

