മുള്ളേരിയ. സമഗ്ര ശിക്ഷാ കേരള പദ്ധതിയിലെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 2024- 25 വർഷത്തെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ അധ്യാപകർക്കായുള്ള കുമ്പള ബി.ആർ.സി തല അധ്യാപക സംഗമത്തിന് ജി.വി എച്ച്.എസ്.എസ് മുള്ളേരിയിൽ തുടക്കമായി.
പ്രിൻസിപ്പൽ സുധ എ.വി ഉദ്ഘാടനം ചെയ്തു.
കുമ്പള എ.ഇ.ഒ ശശിധര എം അധ്യക്ഷനായി.
കുമ്പള ബി.പി.സി ജയറാം. ജെ, സി.ആർ.സി.സി കോ.ഓഡിനേറ്റർ പ്രശാന്ത്, പ്രധാന അധ്യാപകൻ ഷാഹുൽ ഹമീദ്, സതീഷ് കെ.പി, വിഷ്ണുപാല ബി, പ്രശാന്ത് കുമാർ സംസാരിച്ചു.
കുമ്പള ബി.ആർ.സി പരിധിയിലെ എൽ.പി കന്നട മലയാളം വിഭാഗങ്ങളിൽ നിന്നായി 400 ൽ പരം അധ്യാപകരാണ് പങ്കെടുക്കുന്നത്.
യുപി ഹൈസ്കൂൾ വിഭാഗം അധ്യാപകർക്കായുള്ള പരിശീലനം ജി.എച്ച്.എസ്.എസ് കുമ്പളയിലുംനടക്കുന്നു.
മാറിയ പാഠ്യ പദ്ധതിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ അധ്യാപക സംഗമം അധ്യാപകർ ഏറെ ഗൗരവത്തോടെയും പ്രതീക്ഷയോടെയുമാണ് കാണുന്നത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ,ഒമ്പത് ക്ലാസുകളിൽ
ഈ വർഷം മുതൽ പരിഷ്കരിച്ച പാഠപുസ്തകമാണ് പഠിപ്പിക്കുന്നത്.
ഇത് അടിസ്ഥാനമാക്കിയും വിദ്യാലയങ്ങളിൽ അക്കാദമിക മികവ് വർധിപ്പിക്കുന്നതിനുമുള്ള നൂതന പദ്ധതികൾ ഉൾപ്പെടുത്തിയും അഞ്ചു ദിവസത്തെ പരിശീലനമാണ് നടക്കുന്നത്.

