പള്ളിക്കര.ഹജ്ജിന്റെ ആത്മാവായ ജീവിത വിശുദ്ധി കൈവരിക്കുകയെന്നതാവണം ഹജ്ജ് കർമത്തിനായി പുറപ്പെടുന്ന ഓരോരുത്തരും അവരുടെ ലക്ഷ്യമായി കാണേണ്ടതെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അഭിപ്രായപെട്ടു.
വിശുദ്ധ ഹജജ് കർമത്തിനായി പുറപ്പെടുന്ന ദുബൈ മലബാർ കലാ സാംസ്കാരിക വേദി ട്രഷറർ ബഷീർ പള്ളിക്കരയ്ക്ക് നൽകിയ യാത്രയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.
എ.കെ ആരിഫ് അധ്യക്ഷനായി. എം.അബ്ബാസ്,എം.എ ഖാലിദ്, ബി.എൻ മുഹമ്മദ് അലി. മുഹമ്മദ് കുഞ്ഞി ഷോണായി, കെ.വി യുസഫ്,മുഹമ്മദ് കുഞ്ഞി കുമ്പോൽ,സുൽ ഫിക്കർ പള്ളിക്കര,ഷാഫി
സി.എ,മജീദ് സി.എ,ഹനീഫ്.കെ വി , താജുദ്ധീൻ,കെ.വി,ശരീഫ് കെ.ഇ സംസാരിച്ചു.
ബഷീർ പള്ളിക്കര നന്ദി പറഞ്ഞു.

