കാസർകോട്.ചട്ടഞ്ചാൽ സബ്ബ് ട്രഷറിക്ക് മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെണ്ടിച്ചാൽ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിക്ക് ദാരുണാന്ത്യം.
തെക്കിൽ ബെണ്ടിച്ചാൽ സ്വദേശി തസ്ലീം (20) ആണ് ഇന്നലെ രാത്രിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.
ഗുരുതര പരുക്കുകളോടെ മൂന്നു പേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയോടെയാണ് വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്.

